പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ശ്രീരാമദാസ മിഷൻ അധ്യക്ഷനായ ശാന്താനന്ദ മഹർഷിക്കെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആർ ശാന്താനന്ദയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദയുടെ പരാമർശം. ......
ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്നും പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യവേ അണ്ണാമലൈ പറഞ്ഞു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള അയ്യപ്പ സംഗമത്തിനു ബദലായാണ് ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. ......
പമ്പ: പമ്പ മണൽപ്പുറത്ത് അയ്യപ്പ സംഗമത്തിന് ഇന്ന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9.30-ന് പരിപാടി ഉദ്ഘാടനം ചെയ്തു.......
Kumbanad (Pathanamthitta): Opposition leader V.D. Satheesan is an arrogant leader, said SNDP Yogam General Secretary Vellappally Natesan. He alleged that among all the politicians he has seen so far, Satheesan is the only one who speaks without showing any respect to the Opposition.......
കുമ്പനാട് (പത്തനംതിട്ട): പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധിക്കാരിയായ നേതാവാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.......
പമ്പ: ലൈംഗികപീഡന ആരോപണങ്ങളിൽപെട്ടുഴലുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ. ഇന്നലെ വൈകിട്ടോടെയാണ് അടൂരിലെ വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ച് രാഹുൽ ശബരിമലക്ക് പുറപ്പെട്ടത്. ......
നരിയാപുരം തുണ്ടത്തിൽ വടക്കേതിൽ മോഹനൻ മകൻ ഷാനു (27) ആണ് പമ്പുക്കുഴി പാറമടയിൽ കുടുങ്ങിയത്.
പുതുതായി ചുമതലയറ്റ് ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ഫയർ ഫോഴ്സ് പുതുതായി ആരംഭിച്ച മൗണ്ടൻ റെസ്ക്യൂ ടീം സ്ഥലത്തെത്തി ചെങ്കുത്തായ പാറമടയുടെ വശത്തു നിന്നും ഷാനുവിനെ റെസ്ക്യൂ റോപ്പ് ഉൾപ്പെടെ ഉപകരണങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമാകാന്ത്, രഞ്ജിത്ത്, ഷൈജു എന്നിവർ റോപ്പിൽ താഴേക്ക് ഇറങ്ങിച്ചെന്ന് ഷാനുവിനെ റോപ്പിൽ ബന്ധിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. മുകളിൽ നിന്നും ഏകദേശം 30 അടിയോളം താഴേക്ക് ഇറങ്ങിയ ഷാനു ചവിട്ടി നിൽക്കാൻ പറ്റുന്ന ഭാഗത്ത് പിടിച്ചു നിൽക്കുകയായിരുന്നു. ......
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങൾക്കൊപ്പമുണ്ടായിരുന്ന സ്വർണപീഠം എവിടെയെന്നറിയില്ലെന്ന് സ്പോൺസർ. ദ്വാരപാലക ശിൽപങ്ങൾക്കൊപ്പം മൂന്നു പവൻ സ്വർണം ഉപയോഗിച്ച് സ്വർണ പീഠം കൂടി നിർമിച്ച് നൽകിയിരുന്നു എന്നാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ. അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശിൽപ്പത്തിൽ ഘടിപ്പിക്കാൻ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്നും ഇദ്ദേഹം പറയുന്നു.
2019-ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെമ്പുപാളികൾക്ക് സ്വർണംപൂശിയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു സ്വർണംപൂശൽ പ്രവർത്തികൾ നടന്നത്. ......
പത്തനംതിട്ട ചരൽകുന്നിൽ ക്രൂരപീഡനത്തിന് ഇരയായ യുവാക്കൾക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ്. ക്രൂരമായ പീഡനത്തിനിരയായ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ......
പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ദമ്പതികൾ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആന്താലിമൺ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചത്. ......